ടെഹ്റാന്‍: ഇസ്ലാം തകർന്നടിയുന്ന ഇറാനിൽ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം വർദ്ധിച്ചതോടെ സമനില തെറ്റിയ ഖമനായിയും ഭീകര സംഘടനകളും അക്രമ പാതയിലേക്ക്. 50000 മോസ്കുകളാണ് ഇറാനിൽ അടച്ചു പൂട്ടി കഴിഞ്ഞിട്ടുള്ളത് എന്ന് ഇറാനിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് മോസ്കുകൾ ജനം കത്തിച്ചതായും വാർത്തകളുണ്ട്. അഹുറ മസ്ദ എന്ന ഏകദൈവത്തിൻ്റെ വിശ്വാസികളായ പാഴ്സികളുടെ നാടായിരുന്ന, പണ്ട് പേർഷ്യയെന്ന് അറിയപ്പെട്ടിരുന്ന ഇറാനിനെ ഇസ്ലാമിക പിന്തുണയുള്ള കൊള്ളസംഘങ്ങൾ ആദ്യം ആക്രമിക്കുകയും ഒപ്പം ഖലീഫ ഭരണത്തിലേക്ക് എത്തുകയും ചെയ്തു എന്നാണ് ചരിത്രം. സർവ്വ മതങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടായിരുന്ന പേർഷ്യയിൽ ധാരാളം ക്രിസ്ത്യാനികളും യഹൂദരും ഹിന്ധുസ്ഥാനികളും ഉണ്ടായിരുന്നു. അവരുടെ ധാരാളം ആരാധനാലയങ്ങളും. എന്നാൽ യഹൂദരേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കുകയോ അവരെ തുരത്തുകയോ ചെയ്താണ് ഇസ്ലാമിക ഭരണം നടപ്പിലാക്കി തുടങ്ങിയത്. എന്നാൽ പിന്നീട് വീണ്ടും മതേതരത്വം അംഗീകരിച്ചു കൊടുത്തെങ്കിലും കുത്ത നിയന്ത്രണങ്ങൾ ഉണ്ടായി. 1979 വരെ ഒരു വിധം സമാധാനപരമായി നില നിന്ന രാജ്യത്ത് ആയത്തുള്ള ഖൊമേനി എന്ന ഭീകര സ്വഭാവമുള്ള മത നേതാവ് വിപ്ലവം സൃഷ്ടിക്കുകയും മതേതര സർക്കാരിനെ അട്ടിമറിച്ച് ഭീകര ഇസ്ലാമിക ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്തു. ഷാ ഡൈനാസ്റ്റിയുടെ മതേതര ഭരണത്തെ നശിപ്പിച്ചാണ് ആയത്തുള്ള ഖൊമേനി ഇറാനെ ഇന്നത്തെ ദുരന്താവസ്ഥയിലെത്തിച്ചത്. ഒടുവിൽ പുതുതലമുറ ഇപ്പോഴത്തെ മത നേതാവ് ഖമനായിക്കെതിരെ പ്രക്ഷോഭത്തിലാണ്. ഇസ്ലാമിക മോസ്ക്കൾ അടച്ചു പൂട്ടി മുന്നേറുന്ന പ്രതിഷേധത്തിന് ഇതിനിടയിലാണ് മറ്റ് മതങ്ങൾക്കെതിരെ അക്രമം വ്യാപിപ്പിക്കാൻ ഖമനായിയുടെ ശ്രമം. ഇറാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ തേടി നിയമ സംഘടനയായ അമേരിക്ക സെന്റർ ഫോർ ലോ ആൻ്റ് ജസ്റ്റിസ്. രാജ്യത്തു ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കു നേരെ പീഡനം ശക്തമാകുന്ന സാഹചര്യത്തിലാണ്, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) അടിയന്തര അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി ആക്രമിക്കുന്ന ഇറാന്റെ നയത്തോട് പ്രതികരിക്കാൻ ആഗോള നേതാക്കള്‍ തയാറാകണമെന്ന കത്തും സംഘടന സമർപ്പിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷയുടെ മറവിൽ ക്രൈസ്തവ സമൂഹങ്ങളെ കൂടുതലായി ലക്ഷ്യമിടുകയാണെന്നും ജനീവയിലെ യുഎൻഎച്ച്ആർസിയിൽ സമർപ്പിച്ച സബ്മിഷനില്‍ പറയുന്നു. ഇറാൻ ക്രൈസ്തവ വിശ്വാസത്തെ ഒരു നിയമാനുസൃത വിശ്വാസമായിട്ടല്ല, മറിച്ച് ഒരു സുരക്ഷാ ഭീഷണിയായാണ് കണക്കാക്കിയിരിക്കുന്നതെന്നും വീടുകളിലെ ആരാധനകൂട്ടായ്മകള്‍ പതിവായി റെയ്ഡ് ചെയ്യപ്പെടുകയും ബൈബിളുകൾ കണ്ടുകെട്ടുകയും വിശ്വാസികളെ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിൽ പോലുള്ള സ്ഥലങ്ങളിൽ വൈദികരെയും സഭാ നേതാക്കളെയും പലപ്പോഴും ദീർഘകാല ജയിൽ ശിക്ഷയ്ക്ക് വിധിച്ച സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2026 ജനുവരിയിൽ ഫാർസ് പ്രവിശ്യയിലെ ഒന്നിലധികം സ്ഥലങ്ങളിലായി കുറഞ്ഞത് പത്ത് ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഇറാനിൽ മതപരമായ അടിച്ചമർത്തലുകൾ കുത്തനെ വർദ്ധിച്ചതായി മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരിന്നു. ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ഔദ്യോഗിക അംഗീകാരമില്ല. പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവന്നിരിന്നു.
Flow from Islam to Christianity in Iran. United Nations intervenes against Khamenei's violence






















